24 സെപ്റ്റംബർ 2013

മകനോട് മാപ്പ്

ഇന്നലെ അടി മുടി ഒന്നു പേടിച്ചു,
"കൂക്കു" വന്നു വല്ലാണ്ടായ മകന്റെ
വായില്‍ അവനറിയാതെ മരുന്നൊഴിച്ചപ്പോള്‍
ഒരു നിമിഷം അവന്‍ ശ്വാസം കിട്ടാതെ പിടഞ്ഞോ..??

മാപ്പ് നൂറായിരം...
നീ പിച്ചവെച്ച വഴിയില്‍‌,
നിന്റെ കൊഞ്ചലില്‍‌,
നിന്‍ തളിര്‍ മേനിയില്‍ പിടിച്ചായിരം മാപ്പ്..!!

മാപ്പ്... മാപ്പ്

22 സെപ്റ്റംബർ 2013

പ്രാക്ക്

അവള്‍ നിന്നെ ചതിക്കും ഒരു വര്‍ഷത്തിനകം
അച്ഛന്‍ പറഞ്ഞു....
എന്തു നല്ല വീടായിരുന്നു,
നശിച്ചവള്‍ കാലുകുത്തി എല്ലാം തുലച്ചു
അമ്മയും പറഞ്ഞു...
ഈ കുത്തുവാക്കുകളും കറുത്തമുഖവും
എനിക്കു സഹിക്കാനവുന്നില്ല
ഭാര്യ എപ്പോഴും പറയുന്നുണ്ട്...


ഇടക്ക് ഞാനൊരു തുലാസ്സിലാടുന്നു
പിച്ചവെക്കാത്ത മകന്റെ കണ്ണിലെ
നിഷ്കളങ്കത വേട്ടായാടൂന്നു,
എന്റെ ദു:ഖം ആരോടു പറയും...???