05 മേയ് 2011

ഒരുത്തനും ഒരുത്തിയും

പണ്ട് ഒരുത്തന്‍ ഒരുത്തിയെ
ഒരുത്തി എന്നു വിളിച്ചു.
ഒരുത്തി ജനമധ്യത്തില്‍
ആ വിളിയേറ് കൊണ്ട്
ചോര പൊടിഞ്ഞുപിടഞ്ഞു....

പിന്നീട് വേറൊരുത്തന്‍
ഒരുത്തനെ ഒരുത്തന്‍ എന്നു വിളിച്ചു.
വിളിയേറ് കൊണ്ട ഒരുത്തന്‍
മിണ്ടാതിരുന്നു,
പിന്നെയോര്‍ത്തു
ഏത് കയറ്റത്തിനും ഒരിറക്കം കാണുമെന്ന്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ