06 ഫെബ്രുവരി 2011

സൗമ്യക്ക്...

വാക്കില്ല..
എനിക്ക് നിന്നെ നോക്കാനവകാശവുമില്ല.
ഇരുളിന്റെ ഭയാനതകളില്‍
പുലരിവെട്ടം കാത്ത് കിടന്ന
നിന്നെ തലക്കടിച്ചവന്റെ
മസ്തിഷ്കത്തിലെ മിന്നല്‍
ഇരുളും കീറി ഈ പാളത്തിലലയുന്നു.

ദുരമൂത്ത സമൂഹത്തിന്ന്
ഇരകള്‍ വേറെ,
രാവേറെ കണ്ടിരിക്കാന്‍
ചാനലുകളേറെ...

ഒരു നോക്ക്, നിന്നില്‍
സാന്ത്വനമാവാന്‍,
ഈ കറുത്ത കരിമ്പടം
വലിച്ചുകീറാന്‍ ആരുമില്ല.

നിന്നെ ഞാനറിയുന്നു..
കറുത്തരാത്രിയില്‍
ഒറ്റക്ക് കഴുത്തോളം വെള്ളത്തില്‍
ഉയിരുകാത്തു നീന്തുന്ന നിന്നിലേക്ക്
എനിക്കേറെ ദൂരമെങ്കിലും...

വയ്യ...
ഇനി ഒരു ആളില്ലാ കമ്പാര്‍ട്ടുമെന്റ്
കണ്ടെത്തി ചാടട്ടെ ഞാനും,
കാരണം എന്നെ ബലാല്‍ക്കാരം
ചെയ്യാനായുന്നത് എന്നിലെ ഞാന്‍ തെന്നെയാണ്‌
അത്രക്ക് നോവുണ്ട്...

എങ്കിലും....
മാപ്പ്....
എന്തിനാണെന്നറിയില്ലെങ്കിലും...

ഇരുളില്‍ അണയുന്ന തീവണ്ടിയില്‍
എന്നും എന്റെ പെങ്ങളുണ്ട്
എന്നും അവള്‍ക്കൊരു കൂട്ടാവാന്‍
എനിക്ക് കഴിഞ്ഞില്ലെങ്കിലോ....?!

http://www.mathrubhumi.com/story.php?id=157170

2 അഭിപ്രായങ്ങൾ:

 1. ശൂന്യമായ തലയുമായി നടക്കുന്ന
  ഇറച്ചി കണ്ടാൽ വെള്ളം വിഴുങ്ങുന്ന ....

  മറുപടിഇല്ലാതാക്കൂ
 2. ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.

  ഈ ചർച്ചയിൽ പങ്കെടുക്കൂ
  http://www.jayanevoor1.blogspot.com/

  മറുപടിഇല്ലാതാക്കൂ