29 ജനുവരി 2010

വീണ്ടും രാത്രി....

പുലര്‍ന്നതെയുള്ളൂ
കോഴി കൂവുന്നതേയുള്ളൂ
കാലനെ കണ്ട പട്ടി ഓരി നിര്‍ത്തുന്നതേയുള്ളൂ,
പുലര്‍ന്നകാലത്തെനോക്കി എന്റെ
കനവുകള്‍ കെടുന്നതേയുള്ളൂ.

വീണ്ടും വരും കനവൊരുക്കാനൊരു രാത്രി
ഇപ്പകലിന്‍ കൊടിയ ദുരന്തം
താണ്ടുകയേവേണ്ടു...

5 അഭിപ്രായങ്ങൾ:

 1. നിലാവ് പെയ്യുന്ന രാത്രിയിലും, ഇടിവെട്ടും പേമാരിയിലും, ചൂടിലും സഹ്യന്‍ കണ്ട കനവുകള്‍ എന്തായായലും നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. "വീണ്ടും വരും കനവൊരുക്കാനൊരു രാത്രി
  ഇപ്പകലിന്‍ കൊടിയ ദുരന്തം
  താണ്ടുകയേവേണ്ടു... "
  ഹും...നല്ല വരികൾ...

  അദ്യത്തെ വരികൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി.

  മറുപടിഇല്ലാതാക്കൂ
 3. നന്ദി ഒരായിരം... എല്ലാ കമന്റുകള്‍ക്കും

  മറുപടിഇല്ലാതാക്കൂ