22 ജൂലൈ 2009

നാക്ക് ലക്ഷ്യത്തിലേക്ക്

നോട്ടം ലക്ഷ്യത്തിലെത്തുന്നില്ല
എന്ന് പരിതപിച്ചിരിക്കുമ്പോളാണ്
ശരവേഗത്തില്‍ ഒരു കടവാതില്‍
എന്‍റെ കണ്‍ മുന്നില്‍ പല്ലിയെ റാഞ്ചിയത്

അതിനും മുന്‍പ്,
നാക്ക് വളയുന്നില്ല എന്ന്
നിലവിളിച്ചപ്പോഴാണ് ആ പല്ലി
ഉന്നം പിടിച്ചൊരു നിശാശലഭത്തെ
വായിലാക്കുന്നത് കണ്ടത്.

ഇങ്ങനെ, വളയാത്ത നാക്കിനും
ലക്ഷ്യത്തിലെത്താത്ത നോട്ടത്തിനും
മീതെ പലതും നടക്കുമ്പോള്‍,
വേരുറച്ച കസേരയുടെ കാലുതല്ലിയുടച്ച്
ലക്ഷ്യമേതുമില്ലാതെ ഏതോ പാതയിലൂടെ
എന്‍റെ നാക്ക് പണയപ്പെടുത്തി
ഞാന്‍ നടന്നുതുടങ്ങി..

3 അഭിപ്രായങ്ങൾ:

 1. മനോഹരം സുഹ്രുത്തെ ഹ്രുദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 2. കടവാതിലിനും, പല്ലിക്കും
  വിശപ്പെന്ന മാര്‍ഗ്ഗത്തിലൂടെ
  ഇരയെന്ന ലക്ഷ്യം

  സഹ്യന്റെ ലക്ഷ്യമില്ലാത്ത യാത്രയും
  ലക്ഷ്യത്തിലേയ്ക്കാവട്ടെ
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ