15 ഫെബ്രുവരി 2009

ഗാനം

വീണ്ടുമീ ചുരുളഴിച്ചീടുന്നുവോ
കൂടണയും കിളികൾതൻ സായന്തനം
വാക്കുകൾ കൂട്ടിക്കിഴിച്ചിന്നു ഞാൻ
ഏതോ മായാ പ്രപഞ്ചത്തിലാറാടവെ
പല്ലവികൾ, അനു പല്ലവികൾ
വർണ്ണം, സ്വരങ്ങൾ, ചരണങ്ങളും,
താളം പിടിക്കാൻ പൂമരങ്ങൾ
രാഗം കൊഴുക്കാൻ പൂവനങ്ങൾ
അകലെ തടാകത്തിൽ നീരാടിടും
കുളിരിളം മാരുതൻ, അതിനീള
മാർന്നൊരു മലയാറിനെ
മനമോഹി വീണയായ്‌ തഴുകീടവെ
ഓളം ശ്രുതികളായ്‌ തീർന്നീടുമീ
വേളയിൽ ഗാനം തുടങ്ങി ദേവി(ആദ്യ കാല സമ്പാദ്യത്തിലൊന്ന്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ