19 ഒക്‌ടോബർ 2007

ആദ്യനോവ്


കൈവിരല്‍ ‍ത്തുമ്പാമണല്‍ത്തട്ടിലലയുമ്പോള്‍
അറിയുന്നു ഞാനെന്റെ‍ ആദ്യ നോവ്

വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടുമെന്നില്‍
വറ്റാതെ നില്‍ക്കുന്ന സര്‍ ഗ്ഗനോവ്

ആദ്യാക്ഷരത്തിന്റെ സ്വര്‍ ണ്ണ ത്തണുപ്പെന്റെ
നാവില്‍ പകര്‍ന്നൊരെന്‍ ആദ്യ ഗുരോ,

അറിവൊരുവേദന മാത്രമെന്ന്
അറിയുന്നു ഞാനന്നുമിന്നും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ